Type Here to Get Search Results !

VIP സുരക്ഷ പിൻവലിച്ചതിനു പിന്നാലെ പഞ്ചാബിൽ യുവഗായകൻ വെടിയേറ്റ് മരിച്ചു

VIP സുരക്ഷ പിൻവലിച്ചതിനു പിന്നാലെ പഞ്ചാബിൽ യുവഗായകൻ വെടിയേറ്റ് മരിച്ചു
പഞ്ചാബിലെ മൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വച്ച്പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചു.30 റൗണ്ട് വെടിയേറ്റാണ് മരണം.ഭഗവന്ത് മന്റെ നേതൃത്വത്തിലുള്ള Aap സർക്കാരിന്റെ VIP സംസ്‌കാരത്തിനെതിരെയുള്ള പ്രവർത്തനത്തിന്റെ ഭാഗമായി Punjab Police മൂസേവാലയുടെ സുരക്ഷ പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് കൊലപാതകം.അദ്ദേഹത്തിനൊപ്പം മറ്റു 423 പേരുടെയും സുരക്ഷ പിൻവലിച്ചിരുന്നു.


പഞ്ചാബി സംഗീതവുമായും പഞ്ചാബി സിനിമയുമായും ബന്ധപ്പെട്ടിരുന്ന പ്രശസ്ത കലാകാരനായിരുന്നു മൂസേവാല. 2017-ൽ'സോ ഹൈ'എന്ന ഗാനത്തിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് കുതിച്ചു. 2018-ൽ,ബിൽബോർഡ് കനേഡിയൻ ആൽബങ്ങളുടെ ചാർട്ടിൽ 66-ാം സ്ഥാനത്തായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ആൽബം.2020-ൽ,ദ ഗാർഡിയൻ അദ്ദേഹത്തെ '2020-ലെ 50 പുതിയ കലാകാരന്മാരുടെ'പട്ടികയിൽ ഉൾപ്പെടുത്തി.