അതേസമയം PC George ന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുത്, വിവാദ പരാമര്‍ശം പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. PC George ന്റെ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നതെന്ന് ബോധ്യമായതിനാല്‍ സ്വമേധയ കേസ് എടുക്കുകയായിരുന്നുവെന്നാണ് FIR ല്‍ പറഞ്ഞിരുന്നത്. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.ഇന്ന് രാവിലെയാണ് കേസില്‍ PV George നെ അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് PC George നെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 153എ, 295എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, മത വികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പി സി ജോര്‍ജിനെതിരെ ചുമത്തിയത്.
വിദ്വേഷ പ്രസംഗത്തിലൂടെ പിസി ജോര്‍ജ് സംഘപരിവാറിന്റെ ആയുധമായെന്ന് രമേശ് ചെന്നിത്തല
Sunday, May 01, 2022
മുന്‍ MLA PC George വിദ്വേഷ പ്രസംഗത്തിലൂടെ അറസ്റ്റ് ചോദിച്ച് വാങ്ങിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് Ramesh Chennithala. അദ്ദേഹത്തിന്റെ പ്രസംഗം പൊതുസമൂഹം അവജ്ഞയോടെ തളളിക്കളയും. സംഘപരിവാര്‍ വര്‍ഗീയശക്തികള്‍ക്ക് പ്രോത്സാഹനം പകരാനേ ഇത്തരം പ്രസംഗങ്ങള്‍ ഉപകാരപ്പെടൂവെന്നും അദ്ദേഹം പറഞ്ഞു.കേരളം മതമൈത്രിക്ക് പേരു കേട്ട നാടാണ്. ഇവിടെ പരസ്പര സ്നേഹത്തോടെയും വിശ്വാസത്തോടെയും സഹകരണത്തോടെയുമാണ് എല്ലാ മത വിഭാഗങ്ങളില്‍പ്പെട്ടവരും കഴിയുന്നത്. അതുകൊണ്ടാണ് ഇവിടം വര്‍ഗീയതയ്ക്ക് വളക്കൂറുള്ള മണ്ണാകാത്തത്. അങ്ങനെയുള്ള കേരളത്തില്‍ മതസ്പര്‍ദ്ധയുടെ വിത്തിടുന്ന തരത്തിലുള്ള പ്രസംഗം PC ജോര്‍ജിനെപ്പോലെ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരാളില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു. PC George സംഘപരിവാറിന്റെ കയ്യിലെ ആയുധമായത് ഖേദകരമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.