തൃക്കാക്കരയില്‍ മികച്ച വിജയം നേടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ P Jayarajan. ജനങ്ങള്‍ ഇടതുമുന്നണിക്കൊപ്പമാണെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലൂടെ LDF 100 സീറ്റ് തികയ്ക്കും. സ്ഥാനാര്‍ഥി പൊതുസ്വതന്ത്രനാണോ എന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.എല്‍ഡിഎഫിന്റെ ലക്ഷ്യം നൂറ് സീറ്റ് തികയ്ക്കുക എന്നതാണെന്നും വികസനം ആഗ്രഹിക്കുന്നവര്‍ ഇടതിനൊപ്പം നില്‍ക്കും. തൃക്കാക്കരയില്‍ നല്ല വിജയ സാധ്യതയുണ്ടെന്നും പി രാജീവ് പ്രതികരിച്ചു. വികസനത്തോട് ഒപ്പം മുന്നേറാനുള്ള അവസരമാണ് തൃക്കാക്കരക്കിത്. കെ റെയിലില്‍ അധികം സ്ഥലം ഏറ്റെടുക്കാതെ തന്നെ വികസനം നടക്കുന്ന മണ്ഡലമാണ് തൃക്കാക്കര.UDF സ്ഥാനാര്‍ഥി ആരെന്നത് ഇടതുപക്ഷത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിന്റെ ഏകോപന ചുമതല ഇ.പി ജയരാജനാണ്. P Rajeev, M Swaraj തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ഈ മാസം 31നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും. പി.ടി. തോമസിന്റെ വിയോഗത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. മെയ് 11 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും