Type Here to Get Search Results !

സർക്കാർ വാഗ്ദാനം പാലിച്ചില്ല പക്ഷെ കുടിയൊഴിപ്പിക്കലിനിടെ തീപ്പൊള്ളലേറ്റു മരിച്ച രാജൻ–അമ്പിളി ദമ്പതികളുടെ മക്കൾക്ക് കിടപ്പാടമായി

തിരുവനന്തപുരത്ത് കുടിയൊഴിപ്പിക്കലിനിടെ തീപ്പൊള്ളലേറ്റു മരിച്ച രാജൻ–അമ്പിളി ദമ്പതികളുടെ മക്കൾക്ക് കിടപ്പാടമായി
പരസ്പരം സഹായിക്കാനുള്ള മലയാളി യുടെ നല്ല മനസ്സാണ് നാട്ടിൽ പട്ടിണി മരണങ്ങളില്ലാതാക്കുന്നതെന്നും ,ചികിത്സാ സഹായങ്ങളും ,അർഹതപ്പെട്ടവർക്ക് വീട് ലഭിക്കാനും കാരണമാകുന്ന സംഘടനകൾക്ക് നാട്ടിൽ സർക്കാരിനെക്കാൾ അംഗീകാരം ലഭിച്ചു വരുന്നതിന് കാരണം . അത്തരത്തിൽ നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിലെ രാജൻ–അമ്പിളി ദമ്പതികളുടെ മക്കൾക്കും ഒടുവിൽ കിടപ്പാടമായി. സർക്കാർ വീടുവെച്ച് നൽകുമെന്ന വാഗ്ദാനത്തിലാണ് പ്രതിക്ഷേധങ്ങൾ അവസാനിപ്പിച്ചത്. മരിച്ച മാതാപിതാക്കളെ തർക്കമുള്ള സ്ഥലത്ത് അടക്കം ചെയ്യുന്നത് തടയാൻ പോലീസെത്തിയതും പ്രതിക്ഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.എന്നാൽ മാതാപിതാക്കൾ അന്തിയുറങ്ങുന്ന മണ്ണിൽ തന്നെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായിരിക്കുകയാണ്. ചാലക്കുടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ഫിലോകാലിയ’ എന്ന സന്നദ്ധ സംഘടന, രാഹുലിനും രഞ്ജിത്തിനും വേണ്ടി നിർമിച്ചു നൽകുന്ന വീടിന്റെ പാലുകാച്ച്  നടന്നു.മാർച്ച് 22ന് ആണ് വീടിനു തറക്കല്ലിട്ടത്. മൂന്നു സെന്റിൽ 600 ചതുരശ്ര അടിയിലാണ് വീട്.2020 ഡിസംബർ 22ന് ആണ്, നെയ്യാറ്റിൻകര വെൺപകൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ രാജനും ഭാര്യ അമ്പിളിയും പോലീസ് കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ചത്.