വിദേശത്തുള്ള കാമുകനോടൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ വാഹനം ഇടിപ്പിച്ചോ സയനൈഡ് കൊടുത്തോ കൊല്ലാനായിരുന്നു ആദ്യം സൗമ്യ പദ്ധതിയിട്ടത്. പിടിക്കപ്പെടുമെന്ന് ഭയന്ന് ലഹരിക്കേസില്‍ കൂടുക്കാമെന്ന് തീരുമാിനിക്കുകയായിരുന്നു. വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിട്ടുള്ള സൗമ്യ ഈ കേസിന്റെ പേരില്‍ വേഗം വിവാഹ മോചനം നേടാനാകുമെന്നാണ് കരുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് കാമുകന്റെ കൂട്ടാളികളായ കൊല്ലം കുന്നത്തൂര്‍ മൈനാകപ്പള്ളി വേങ്ങകര റെഹിയാ മന്‍സിലില്‍ ഷാനവാസ് (39), കൊല്ലം മുണ്ടയ്ക്കല്‍ അനിമോന്‍ മന്‍സിലില്‍ ഷെഫിന്‍ഷാ (24) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഷെഫിന്‍ഷായ്ക്ക് MDMA എത്തിച്ചുനല്‍കിയതിനാണ് ശ്യാം റോഷിനെ വണ്ടന്‍മേട് Police അറസ്റ്റ് ചെയ്തത്. സൗമ്യയുടെ കാമുകനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
കാമുകനൊപ്പം ജീവിക്കാൻ ആദ്യം സൗമ്യ ഭർത്താവിനെ കൊല്ലാൻ പദ്ധതിയിട്ടു പിന്നീട് ലഹരിക്കേസില്‍ കുടുക്കി
Sunday, May 08, 2022
കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെതിരെ യുവതി നടത്തിയ ഗുഢാലോചനയുടെ ചുരുളഴിയുന്നു.ഇടുക്കി പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിനെ ലഹരിമരുന്ന കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.സുനിലിന്റെ ഭാര്യയും വണ്ടന്‍മേട് മുന്‍ പഞ്ചായത്തംഗവുമായ സൗമ്യ ഏബ്രഹാമിന് (33) MDMA എത്തിച്ച് നല്‍കിയ കോഴിക്കോട് പന്തീരാങ്കാവ് പാലാഴി സരോവരത്തില്‍ ശ്യാം റോഷ് (25) ആണ് അറസ്റ്റിലായത്.ഫെബ്രുവരി 22നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ഡാന്‍സാഫും വണ്ടന്‍മേട് പൊലീസും ചേര്‍ന്ന് സുനിലിന്റഎ ബൈക്കില്‍ നിന്ന് അഞ്ച് ഗ്രാം MDMA. പിടിച്ചെടുത്തിരുന്നു.എന്നാല്‍ സുനിലിന് പിടിയിലാകുമ്പോള്‍ ബൈക്കിലുള്ളത് എന്താണെന്ന് പോലും അറിയല്ലായിരുന്നു എന്നതാണ് പൊലീസിന് സംശയമുണ്ടാക്കിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കേസിന്റെ പിന്നിലെ യഥാര്‍ത്ഥ ഗൂഢാലോചന പുറത്ത് വരികയായിരുന്നു.