മഞ്ജുവാര്യരുടെ പരാതിയിൽ യുവ സംവിധായകനെതിരെ പോലീസ് കേസ്സെടുത്തു
Thursday, May 05, 2022
നടി മഞ്ജുവാര്യരെ Social media യിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസ് എടുത്തു. എറണാകുളം സ്വദേശിയായ പ്രതിയുടെ മറ്റ് വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാന്‍ ആകില്ലെന്നു പോലീസ് വ്യക്തമാക്കി.തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് Manju warier രുടെ പരാതി.നടിയെ ബലാല്‍സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യര്‍ സ്വീകരിച്ച നിലപാടും ഭീഷണിക്ക് പിറകില്‍ ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നു.കേസിൽ Manju warier രുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എളമക്കര പോലീസാണ് കേസ് എടുത്തിട്ടുള്ളത്.പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഇയാള്‍ യുവ സംവിധായകനാണെന്നുമാണ് സൂചന.