ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതിന് മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന ഇറാനി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ BJP രാജ്യവ്യാപകമായി ഭാരത് ബന്ദും പ്രഖ്യാപിച്ചിരുന്നു. അന്നത്തെ ചിത്രങ്ങളുടേയും ട്വീറ്റുകളുടേയും സ്‌ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.BJP സര്‍ക്കാര്‍ തന്ന രാജ്യത്ത് അടിക്കടി പാചക വാതകത്തിന് വില കൂട്ടുകയാണ്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും കഴിഞ്ഞ ആഴ്ച വാണിജ്യ സിലിണ്ടറിന് 103 രൂപയുമാണ് കൂട്ടിയത്.
Manmohan Singh സര്‍ക്കാരിന്റെ കാലത്ത് സബ്സിഡിയുള്ള പാചക വാതക സിലിണ്ടറിന്റെ വില ഏകദേശം 400 രൂപയായിരുന്നു. ഇറാനിയുടെ കൂടി ഭാഗമായ Modi Sarkar 2014-ല്‍ അധികാരത്തില്‍ വന്നതിനുശേഷം ഭൂരിഭാഗം പേര്‍ക്കുമുള്ള Subsidy ക്രമേണ അവസാനിപ്പിച്ചു.രാജ്യത്തെ ഭൂരിഭാഗം ഉപഭോക്താക്കളും 2014-ന് മുമ്പ് വാങ്ങിയതിന്റെ ഇരട്ടിയിലധികം വില നല്‍കി ഗാര്‍ഹിക ഉപയോഗത്തിനായി LPG Cylinder വാങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.