ഇര്‍ഫാന്‍ സ്പൂണ്‍ ഉപയോഗിച്ച് ശുചിമുറിയുടെ ഭിത്തി തുരന്ന് രക്ഷപ്പെടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവിടെ നിന്ന് രക്ഷപ്പെട്ട് മലപ്പുറത്തേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഇയാള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ മുഹമ്മദ് ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് മരിച്ചത്.
ബുള്ളറ്റ് മോഷ്ടിച്ച് രക്ഷപ്പെടാനായിരുന്നു മുഹമ്മദ് ഇര്‍ഫാന്‍ ശ്രമിച്ചത്. കോട്ടയ്ക്കലില്‍ വച്ച് മറ്റൊരു വണ്ടിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബുള്ളറ്റ് ഡിവൈഡറില്‍ തട്ടി മറിഞ്ഞ് പരിക്കേല്‍ക്കുകയായിരുന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയായിരുന്നു.ഇയാളെ നേരത്തെ ജില്ലാ ജയിലില്‍ ആയിരുന്നു പാര്‍പ്പിച്ചിരുന്നത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കുതിരവട്ടത്തേക്ക് മാറ്റുകയായിരുന്നു.