ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി 65 കോടിരൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 30 കോടി രൂപമാത്രമാണ് അനുവദിച്ചിരിക്കുന്നത്. വായ്പാ തിരിച്ചടവിനും മറ്റു കാര്യങ്ങള്‍ക്കും വരുമാനത്തെ ആശ്രയിക്കുന്നതിനാല്‍ ശമ്പളം നല്‍കാന്‍ പണം ബാക്കിയില്ല. ബാങ്കില്‍ നിന്ന് 45 കോടി രൂപയുടെ ഓവര്‍ ഡ്രാഫ്‌റ്റെടുത്താണ് കഴിഞ്ഞ മാസം ശമ്പളം നല്‍കിയത്. അതിനാല്‍ ഇത്തവണ ആ വഴിയും അടഞ്ഞു. ഈ മാസം അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം കിട്ടിയില്ലെങ്കില്‍ അതേ ദിവസം അര്‍ധരാത്രി മുതല്‍ പണിമുടക്കാനാണ് പ്രതിപക്ഷ യൂണിയനുകള്‍ തീരുമാനിച്ചിരിക്കുന്നത്.KSRTC ജീവനക്കാര്‍ക്ക് എല്ലാക്കാലവും ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും അതിനുള്ള മാര്‍ഗങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തന്നെ കണ്ടെത്തണമെന്നും നേരത്തെ Antony Raju പറഞ്ഞിരുന്നു. ധനമന്ത്രി കെ എന്‍ ബാലഗോപാലും ഗതാഗതമന്ത്രിയുടെ പരാമര്‍ശത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ മാസം KSRTC യിൽ ശമ്പളം മുടങ്ങിയാൽ സമരം തുടങ്ങുമെന്ന് യൂണിയനുകൾ
Thursday, May 05, 2022
KSRTC യിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തും. ശമ്പളം കിട്ടിയില്ലെങ്കില്‍ ഇന്ന് അര്‍ധരാത്രിമുതല്‍ പണിമുടക്ക് നടത്തുമെന്ന് യൂണിയനുകള്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് തീരുമാനം. ഇന്ന് വൈകിട്ട് മൂന്ന് അംഗീകൃത തൊഴിലാളി സംഘടനകളുമായാണ് ചര്‍ച്ച നടത്തുന്നത്.കഴിഞ്ഞ മാസത്തേക്കാള്‍ ഇത്തവണ പ്രതിസന്ധി രൂക്ഷമാണ്.