സാധാരണഗതിയില്‍ CPM നെ സംബന്ധിച്ചിടത്തോളം സ്ഥാനാര്‍ത്ഥി ഉറപ്പായതിന് ശേഷമോ ചുവരെഴുത്ത് തുടങ്ങാറുള്ളു .KS Arun Kumar നെ സ്ഥാനാര്‍ത്ഥിയാക്കി തിരുമാനിച്ചു എന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു. ഇന്ന് പി രാജീവും, LDF കണ്‍വീനര്‍ ഇ പി ജയരാജനും അത് നിഷേധിച്ചതോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളളവര്‍ ചിന്താക്കുഴപ്പത്തിലായത്. പാര്‍ട്ടി ഔദ്യോഗികമായി തിരുമാനിച്ചത് കൊണ്ടല്ലേ തങ്ങളോട് ചുവരെഴുതാന്‍ പറഞ്ഞതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
തൃക്കാക്കരയില്‍ CPM ന് അപ്രതീക്ഷിത സ്ഥാനാര്‍ഥിയാണുണ്ടാകാന്‍ പോകുന്നതെന്ന വാര്‍ത്തകളും കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ഒരാളെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മില്‍ ധാരണയായെന്നും അതുകൊണ്ടാണ് അരുണ്‍ കുമാറിന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതെന്നുമാണ് അഭ്യൂഹം.എറണാകുളത്ത് നിന്ന് തന്നെയുള്ള ഒരു വനിതാ നേതാവാണ് എല്‍ഡിഎഫുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചതെന്നും അഭ്യൂഹമുണ്ട്.