സംസ്ഥാനത്ത് മണ്ണെ വില ലിറ്ററിന് 81 ൽ നിന്ന് കൂട്ടി 84 രൂപയാക്കി; മത്സ്യ ബന്ധന തൊഴിലാളികൾക്ക് തിരിച്ചടി
Wednesday, May 04, 2022
സംസ്ഥാനത്ത് kerosene വില വീണ്ടും കൂട്ടി. ലിറ്ററിന് 84 രൂപയാണ് പുതുക്കിയ വില. ഏപ്രിൽ മാസം 81 രൂപയായിരുന്നു kerosene വില. വില കുറയുമെന്ന ധാരണയിൽ കഴിഞ്ഞ മാസം വിതരണക്കാർ kerosene എടുത്തിരുന്നില്ല. അതിനാൽ ഈ മാസം kerosene ലിറ്ററിന് 84 രൂപ നൽകണം. ലിറ്ററിന് 22 രൂപയാ ണ് കഴിഞ്ഞ മാസം മണ്ണെണ്ണയ്ക്ക് വർധിച്ചത്.ലിറ്ററി ന് 59 രൂപയായിരുന്ന മണ്ണെണ്ണയ്ക്ക് ഒറ്റയടിക്ക് 81 രൂപയായി. ഇപ്പോൾ, 3 രൂപയാണ് കൂടിയിരിക്കുന്നത്.ഒരു വര്‍ഷം 28 രൂപയായിരുന്നു സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വില.കേരളത്തിനു ള്ള Kerosene വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയാണ് വർധിപ്പിച്ചത്. മണ്ണെണ്ണ വില കൂട്ടിയത് മത്സ്യ ബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയായി.