ചെറുവത്തൂര്‍ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ദേവനന്ദയെ കൂടാതെ വെള്ളി, ശനി ദിവസങ്ങളില്‍ ഈ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച വിദ്യാര്‍ത്ഥികളുള്‍പ്പെടെ 14ഓളം ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുകയാണ്.കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പനിയും വയറിളക്കവും മൂലം ഇന്നലെ നാലു പേരെയും ഇന്ന് രാവിലെ 3 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കടയില്‍ നിന്ന് ഷവര്‍മ പാഴ്സലായി വാങ്ങിക്കൊണ്ടു പോയ ചിലരും ചികിത്സ തേടിയിട്ടുണ്ട്.
ഛര്‍ദി, പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ നിരവധി പേര്‍ ചികിത്സ തേടിയെത്തിയതോടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഷവര്‍മ കഴിച്ചവര്‍ക്കാണ് ശാരീരിക പ്രശ്നങ്ങളുണ്ടായിരിക്കുന്നതെന്ന് കണ്ടെത്തിയത്. കൈക്കൂലിക്കാരായ ആരോഗ്യ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ മരുന്ന് കമ്പനികൾക്ക് ഒത്താശ ചെയ്യുന്നെന്നും, ഇവരുടെ അറിവോടെയാണ് സംസ്ഥാനത്ത് മായം കലർന്ന മാരക രോഗങ്ങൾക്ക് കാരണമാകുന്ന വിഷമയമായ ഭക്ഷണ സാധനങ്ങൾ വിൽക്കുന്നതെന്ന ആക്ഷേപങ്ങൾ ഉയരുന്നതിനിടമിലാണ് ഈ ദാരുണ സംഭവം. പ്രഹസനമായ കുറച്ച് പരിശോധനകൾക്കപ്പുറം ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് സോഷ്യൽ മീഡിയ.