അമ്മയെയും ആറുമാസം പ്രായമായ കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തിൽ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി
Saturday, May 07, 2022
കണ്ണൂർ ചൊക്ലിയിൽ അമ്മയുടേയും ആറ് മാസം പ്രായമുള്ള കുഞ്ഞിന്റേയും മൃതദേഹം കിണറ്റിൽ കണ്ടെത്തി.തീര്‍ത്തിക്കോട്ട് നിവേദിന്റെ ഭാര്യ ഇരുപത്തഞ്ച് വയസ്സുള്ള ജ്യോത്സന ഇവരുടെ ആറ് മാസം പ്രായമായ ആണ്‍കുഞ്ഞ് ധ്രുവിന്‍ എന്നിവരേയാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച രാവിലെ വീടിൻ്റെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ഇവരെ കിണറ്റില്‍ കണ്ടെത്തിയത്. മനേക്കരയിലെ ജനാര്‍ദ്ദനന്‍-സുമ ദമ്പതികളുടെ മകളാണ്.രണ്ട് വർഷം മുമ്പാണ് നിവേദും ജോൽസനയും വിവാഹിതരായത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത്.ചൊക്ലി സിഐ ഷാജുവിന്റെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.മൃതദേഹങ്ങൾ തലശ്ശേരി ഗവണ്മെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.