ഇവര്‍ മരിച്ചതോടെ രേഷ്മയെ വീട്ടില്‍ ഒറ്റയ്ക്കാക്കി വിമലയ്ക്ക് ജോലിക്കു പോകാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു.പരിചരണകേന്ദ്രങ്ങളില്‍ പോകാന്‍ രേഷ്മ താത്പര്യപ്പെട്ടിരുന്നില്ലെന്നും പറയപ്പെടുന്നു. മറ്റു മക്കള്‍: മനു (കര്‍ണാടക), രഞ്ജിത്ത് (എറണാകുളം). മരുമകള്‍: സോനു (ഭാഗ്യലക്ഷ്മി).
കാസർഗോഡ് എന്‍ഡോസള്‍ഫാൻ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു
Tuesday, May 31, 2022
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു.ചാമുണ്ഡിക്കുന്നിലെ പരേതനായ രഘുനാഥന് നായരുടെ ഭാര്യയും ചാമുണ്ഡിക്കുന്ന് ഗവ. സ്കൂളിലെ പാചക തൊഴിലാളിയുമായിരുന്ന വിമല (58)യാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകള്‍ രേഷ്മയെ (28) കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.രേഷ്മയെ കിടപ്പുമുറിയില്‍ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയനിലയിലും വിമലയെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്.ഇന്നലെ ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയ വിമലയുടെ മകന്റെ ഭാര്യ സോനുവാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്.മാനസിക വെല്ലുവിളി നേരിടുന്ന രേഷ്മയുടെ കാര്യങ്ങള്‍ നേരത്തെ രഘുനാഥന് നായരുടെ അമ്മയാണ് നോക്കിയിരുന്നത്.