തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് മെയ് 31 ന് നടക്കും
Monday, May 02, 2022
തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മേയ് 31‑നാണ് വോട്ടെടുപ്പ്. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മേയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. പി ടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് മത്സരം.മേയ് 11 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. 12‑നാണ് പത്രികകളുടെ സൂക്ഷമപരിശോധന. ഈ മാസം 16 വരെ പത്രിക പിൻവലിക്കാനും സമയം അനുവദിച്ചു. ജൂണ്‍ മൂന്നിനാണ് ഫലപ്രഖ്യാപനം. തൃക്കാക്കരയ്ക്കു പുറമേ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ്‍ അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂർത്തിയാക്കണം എന്നാണ് നിർദേശം.