വി വസീഫിനെ DYFI സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുത്തു സനോജ് സെക്രട്ടറിയായി തുടരും
Sunday, May 01, 2022
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെ തെരഞ്ഞെടുത്തു. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. എസ് സതീഷ് പദവി ഒഴിയുന്ന സ്ഥാനത്തേക്കാണ് വി വസീഫിനെ തെരഞ്ഞെടുത്തത്.വി സനോജ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തു തുടരും. എസ്.ആർ. അരുൺ ബാബുവാണ് ട്രഷറർ. 25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടതാണ് പുതിയ DYFI കമ്മിറ്റി എസ് സതീഷ്, ചിന്താ ജെറോം, കെയു ജെനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവായി.