തിരുവനന്തപുരത്ത് പെണ്‍കുട്ടികള്‍ വാളുമേന്തി റാലി നടത്തിയ സംഭവത്തില്‍ Durga Vahini പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.ആര്യങ്കോടിന് അടുത്ത് മാരാരിമുട്ടത്താണ് റാലി സംഘടിപ്പിച്ചത്.സംഭവത്തില്‍ ആര്യങ്കോട് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആയുധനിയമപ്രകാരവും, സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
VHP യുടെ പഠനശിബിരത്തിന്റെ ഭാഗമായി മെയ് 22-ാണ് പെണ്‍കുട്ടികളുടെ ആയുധമേന്തി റാലി നടത്തിയത്. പഠനശിബിരത്തിന്റെ ഭാഗമായി പദ സഞ്ചലനത്തിനാണ് പൊലീസ് അനുമതി നല്‍കിയിരുന്നത്.എന്നാല്‍ പെണ്‍കുട്ടികളടക്കം വാളുമായി റാലി നടത്തുകയായിരുന്നു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ Social media യില്‍ വൈറലായിരുന്നു.ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നു.റാലിക്കെതിരെ SDPI പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നാണ് Police അറിയിച്ചിരിക്കുന്നത്.