Type Here to Get Search Results !

മാനന്തവാടി മുന്‍ DYSP യുടെ മകളെ അനില്‍ കാന്ത് പീഡിപ്പിച്ചെന്ന് റിട്ട. എസ്പി സക്കറിയ ജോര്‍ജ്

മാനന്തവാടി മുന്‍ DYSP യുടെ മകളെ അനില്‍ കാന്ത് പീഡിപ്പിച്ചെന്ന് റിട്ട. എസ്പി സക്കറിയ ജോര്‍ജ്
DGP അനില്‍ കാന്തിനെതിരെ ഗുരുതരമായ ആരോപണവുമായി റിട്ട. SP യായ സക്കറിയ. ഇപ്പോഴത്തെ സംസ്ഥാന പൊലീസ് മേധാവി പതിനഞ്ച് കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തേത്തുടര്‍ന്ന് ശിക്ഷാ നടപടി ഏറ്റുവാങ്ങിയ ആളാണെന്ന് സക്കറിയ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി നടപ്പാകണം എന്നാവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്‌ക്വയറില്‍ നടന്ന അതിജീവിതയ്ക്കൊപ്പം എന്ന ജനകീയ കൂട്ടായ്മയില്‍ വെച്ചാണ് സക്കറിയ ജോര്‍ജിന്റെ പ്രതികരണം.


സക്കറിയ ജോര്‍ജ്ജ് പറഞ്ഞതിങ്ങനെ :


ഇന്നത്തെ DGP അനില്‍ കാന്ത് അന്ന് പൊലീസ് ട്രെയ്നിംഗ് കോളേജിന്റെ പ്രിന്‍സിപ്പാളായിരുന്നു. യുവ ഐപിഎസുകാര്‍ എഎസ്പി ട്രെയ്നീസ് വന്നപ്പോള്‍ ഐജി രമേശ് ചന്ദ്രഭാനു സാറിന്റെ അടുത്ത് ഇവരെ പരിചയപ്പെടുത്താന്‍ കൊണ്ടുവന്നു. ട്രെയ്നിംഗ് പ്രോഗ്രാമിന്റെ ഭാഗമാണ്.ഞാന്‍ Ramesh Chandrabhanu സാറിന്റെ അടുത്ത് കേസിന്റെ ആലോചനയ്ക്കായി ചെന്നപ്പോള്‍ സര്‍ എന്നോട് അവിടെ ഇരിക്കാന്‍ പറഞ്ഞു. പക്ഷെ പിന്നീട് വന്നോളാം എന്ന് പറഞ്ഞ് ഞാന്‍ അവിടെ നിന്നും ഇറങ്ങി. ഞാന്‍ വരുമ്പോള്‍ ഇദ്ദേഹം അവിടെ നില്‍പ്പുണ്ട്. രണ്ട് IPS ട്രെയ്നീസ് ഇടവും വലവും നില്‍ക്കുന്നു. രമേശ് ചന്ദ്രഭാനു സാറിന്റെ മുന്നില്‍ നിന്ന് ഇയാളിങ്ങനെ വിറയ്ക്കുവാണ്. ഞാനിതിന്റെ ഇടയ്ക്കൂടെ ഇറങ്ങിവന്നു. അത് കഴിഞ്ഞ് ഇവര്‍ പോയിക്കഴിഞ്ഞതിന് ശേഷം ഞാന്‍ വീണ്ടും മുറിയിലേക്ക് വന്നു.നിങ്ങള്‍ക്ക് ഇയാളെ അറിയാവോ എന്ന് രമേശ് ചന്ദ്രഭാനു സാറ് ചോദിച്ചു. ഞാന്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് സാര്‍ എന്നോട് പറഞ്ഞു. 15 വയസ്സുള്ള പെണ്‍കുട്ടിയെ കൂടെ കൊണ്ടു വന്ന് താമസിപ്പിച്ചേക്കുവാണ്. ഇന്ത്യന്‍ പൊലീസ് സര്‍വീസിന്റെ മൂല്യം അയാള്‍ക്ക് അറിയില്ല എന്ന് പറഞ്ഞു. അതിന്റെ നൊബലിറ്റി അറിയില്ലെന്ന് പറഞ്ഞു. ഇത് ഞാന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതാണ്. പക്ഷേ, നമ്മുടെ ദുർഭരണ നേതൃത്വം ഇത് കേട്ടില്ല.