കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് പുറം ലോകമറിയാൻ കാരണമായത് അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസിന്റെ ഇടപെടലെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പിടി തോമസിന്റെ ഇടപെടലില്ലായിരുന്നെങ്കിൽ നടി പരാതി നൽകാനും കേസ് റിപ്പോർട്ട് ചെയ്യാനും സാധ്യത കുറവായിരുന്നു. അക്രമത്തിന് പിന്നിലുള്ളവരുടെ ഭീഷണിക്കടിമപ്പെട്ട് കഴിയുകയോ ആത്മഹത്യ ചെയ്യുകയോ മാത്രമായേനെ അതീജീവിതക്ക് മുന്നിലുള്ള വഴി. അതില്ലാക്കിയത് പിടി തോമസ് നൽകിയ ധൈര്യമാണെന്നും ഭാഗ്യലക്ഷ്മി ടിവി ചർച്ചയിൽ പറഞ്ഞു.
ഭാഗ്യലക്ഷ്മി പറഞ്ഞത് ഇങ്ങനെ , അന്ന് രാത്രി ഈ പെൺകുട്ടി ലാലിന്റെ വീട്ടിൽ ചെന്ന് കയറിയ സമയത്ത് എല്ലാവരും ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു. ഇനി എന്ത് ചെയ്യണം, ഇത് പുറത്ത് വിട്ടാൽ അവളുടെ ഭാവി നശിപ്പിക്കപ്പെടുമോ എന്ന് ഭയന്ന് വല്ലാത്തൊരു മാനസികാവസ്ഥയിലിരുന്നു. അപ്പോൾ PT Thomas പറഞ്ഞത് ഇങ്ങനെയാണ് , എന്ത് വന്നാലും നമ്മളിത് പുറത്തു കൊണ്ട് വന്നേ പറ്റൂ നമ്മുടെ നാട്ടിൽ ഇനിയൊരു പെൺകുട്ടിയ്ക്കും ഇങ്ങനൊരവസ്ഥ വരാൻ പാടില്ല എന്ന് പറഞ്ഞ് ദൈവ ദൂതനെപ്പോലെ അവൾക്ക് ധൈര്യം കൊടുത്തത് അദ്ദേഹമായിരുന്നു. ഒരുപക്ഷെ അന്ന് അവളിത് റിപ്പോർട്ട് ചെയ്തില്ലായിരുന്നെങ്കിൽ, മറ്റുള്ളവർ ഭയന്ന മാതിരി പി ടിതോമസും ഭയന്നിരുന്നെങ്കിൽ ഒന്നുകിൽ അവൾ ഇത്രയും കാലം ആരുടെയെങ്കിലും ബ്ലാക് മെയ്ലിന് വിധേയയായി ജീവിക്കുമായിരുന്നു. അല്ലെങ്കിൽ അവൾ ആത്മഹത്യയിലേക്ക് പോവുമായിരുന്നു. കാരണം നടൻ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നല്ലോ അവളുടെ സ്ഥാനത്ത് വേറെ ആരായിരുന്നെങ്കിലും ആത്മഹത്യ ചെയ്യുമായിരുന്നെന്ന്. മരണം വരെ ഒപ്പമുണ്ടാകും എന്ന PT കൊടുത്ത ധൈര്യത്തിലാണ് അന്ന് അവൾ അത് റിപ്പോർട്ട് ചെയ്തത്.
നേരത്തെ പിടി തോമസിന്റെ ഇടപെടൽ തന്നെ തുണച്ചിട്ടുണ്ടെന്ന് അതിജീവിതയും തുറന്നു പറഞ്ഞിരുന്നു.പിടി തോമസിനെക്കുറിച്ച് അതിജീവിത പറഞ്ഞതിങ്ങനെ.ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്ന ഒരാള്‍ മുന്‍ പാര്‍ലമെന്റ് അംഗം പിടി തോമസിന്റേതാണ്. എനിക്ക് സംഭവിച്ചത് എന്താണെന്ന് ആദ്യം അറിഞ്ഞവരില്‍ ഒരാളാണ് അദ്ദേഹം. ഞാന്‍ നീതിക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു. എല്ലാ പ്രയാസകരമായ ഘട്ടങ്ങളിലും എനിക്ക് ധൈര്യം നൽകി, സത്യം വിജയിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു.