Type Here to Get Search Results !

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തി വിവാദത്തിലായ ക്രൈം നന്ദകുമാർ അറസ്റ്റിൽ

Crime nandhakumar

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തി വിവാദത്തിലായ ക്രൈം നന്ദകുമാർ അറസ്റ്റിൽ. കാക്കനാട് സൈബർ പോലീസാണ് നന്ദകുമാറിനെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.


ഇയാളെ ഇന്ന് ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയിരുന്നു. കുറച്ച് നാൾ മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. നന്ദകുമാറിനെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

മന്ത്രിക്കെതിരെ അപകീർത്തികരവും അശ്ലീലവുമായ ഫോൺ സംഭാഷണം നടത്തി ഫേസ്ബുക്ക് വഴിയും യൂട്യൂബ് ചാനൽ വഴിയും പ്രചരിപ്പിച്ചുവെന്നാണ് നന്ദകുമാറിനെതിരായ കേസ്. ഈ സംഭവത്തിൽ ഐടി ആക്ട് പ്രകാരമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.

ക്രൈം നന്ദകുമാറിനെതിരെ ഹൈക്കോടതി അഭിഭാഷകൻ ബിഎച്ച് മൻസൂറാണ് പരാതി നൽകിയിത്. ഇയാളുടെ വാക്കുകളിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.