Type Here to Get Search Results !

തിരുവനന്തപുരത്ത് സംസാര ശേഷിയില്ലാത്ത ഒന്നര വയസ്സുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച പ്രതി പിടിയിൽ

തിരുവനന്തപുരത്ത് സംസാര ശേഷിയില്ലാത്ത ഒന്നര വയസ്സുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് ഒന്നര വയസ്സ് പ്രായമുള്ള, സംസാരശേഷിയില്ലാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. പശ്ചിമബംഗാൾ അലിപൂർദാർ ജില്ലയിൽ കച്ചിനി, ബംഗ്ലാ സ്കൂളിനു സമീപം രാജ്നാഥ് ഉരാവ്(30)നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ചയാണ് കുട്ടിക്കു നേരേ അതിക്രമം നടന്നത്. 


മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത്‌, കഴക്കൂട്ടം സൈബർസിറ്റി അസി. കമ്മിഷണർ ഹരി സിഎസിന്റെ നിർദ്ദേശപ്രകാരം പ്രത്യേക ടീം രൂപവത്‌കരിച്ചു നടത്തിയ അന്വേഷണത്തിലാണ് കാര്യവട്ടം ക്യാമ്പസിനു സമീപമുള്ള ഒഴിഞ്ഞ പുരയിടത്തിൽ ഒളിവിൽക്കഴിയുകയായിരുന്ന പ്രതി പിടിയിലായത്. കഴക്കൂട്ടം എസ്.എച്ച്.ഒ. പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.