Type Here to Get Search Results !

മനുഷ്യൻ മറ്റുള്ളവരോട് പാലിക്കേണ്ട ചില സാമാന്യ മര്യാദകൾ


🎯 തുടർച്ചയായി  രണ്ടു  തവണയിൽ  കൂടുതൽ  ഒരിക്കലും  ഒരു  ഫോണിലേക്കു  വിളിക്കരുത്.  അവർ  നമ്മുടെ  കാൾ  അറ്റൻഡ്  ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക,   പ്രധാനപ്പെട്ട  മറ്റേതോ  തിരക്കിൽ  അയാൾ  പെട്ടിരിക്കുന്നു.. 


🎯 കടം  വാങ്ങിയ  പണം , അതവർ  ഓർമ്മിപ്പിക്കും  മുന്നേ  തിരിച്ചു  കൊടുക്കാൻ  ശ്രമിക്കുക. അതവർക്ക്  നമ്മോടുള്ള  ഇഷ്ടവും  വിശ്വാസവും  വർദ്ധിപ്പിക്കും.. പണമെന്നല്ല,   പേന , കുട എന്തുമായിക്കോട്ടെ.. 


🎯 ഹോട്ടലിൽ  നമുക്കൊരു  സൽക്കാരം  ആരെങ്കിലും  ഓഫർ  ചെയ്‌താൽ,  ഒരിക്കലും  മെനുകാർഡിലെ  വിലയേറിയ  ഡിഷുകൾ  ഓർഡർ   ചെയ്യാതിരിക്കുക.. കഴിവതും  അവരെക്കൊണ്ടു  നമുക്കുള്ള  ഭക്ഷണം  ഓർഡർ  ചെയ്യാൻ  നിർബന്ധിക്കുക. 


🎯 .ഒരിക്കലും  മറ്റൊരാളോട്  ഇതുവരെ  കല്യാണം  കഴിച്ചില്ലേ..? ഇതുവരെ  കുട്ടികളായില്ലേ...? എന്താ  ഒരു  വീട്  വാങ്ങാത്തത്..? എന്താ  ഒരു  കാർ  വാങ്ങാത്തത്  പോലുള്ള  തീർത്തും  അനാവശ്യമായ  ചോദ്യങ്ങൾ  ചോദിക്കാതിരിക്കുക... 


🎯 എപ്പോഴും,  നമുക്ക് തൊട്ടു  പിന്നാലെ കടന്നുവരുന്ന  ആൾക്ക്  വേണ്ടി,  അത്  ആൺ ~പെൺ ആയിക്കോട്ടെ  ജൂനിയർ ~സീനിയർ  ആയിക്കോട്ടെ,  നമ്മൾ തുറന്ന  വാതിലുകൾ അൽപനേരം  കൂടി  തുറന്നു  പിടിക്കുക.

 

🎯 ഒരു  സുഹൃത്തിനൊപ്പം  ഒരു  ടാക്സി  ഷെയർ  ചെയ്തു യാത്ര  കൂലി  ഇത്തവണ അദ്ദേഹം  കൊടുത്താൽ,  തീർച്ചയായും  അടുത്ത തവണ  നിങ്ങൾ തന്നെ അത്  കൊടുക്കുക 


🎯 പലർക്കും പലവിധ  അഭിപ്രായങ്ങൾ ഉണ്ടാവാം.. അത്   മാനിക്കുക . ഓർക്കുക  നിങ്ങളുടെ   വലതുവശം,   നിങ്ങള്ക്ക്  അഭിമുഖമിരിക്കുന്നയാൾക്കു  ഇടതു വശം  ആയിരിക്കും... (ചില കാര്യങ്ങളിൽ  second  opinion  എടുക്കാൻ  മറക്കരുത്. )


🎯 ഒരാൾ  സംസാരിക്കുന്നതിന്റെ  ഇടയിൽ   കയറി സംസാരിക്കാതിരിക്കുക. 


🎯 ഒരാളെ  നമ്മൾ  കളിയാക്കുമ്പോൾ ,  അതയാൾ  ആസ്വദിക്കുന്നില്ല  എന്ന്  കണ്ടാൽ ,  അത്  തുടരാതിരിക്കാൻ  ശ്രദ്ധിക്കുക. 


🎯 എപ്പോഴും,  സഹായത്തിനു  നന്ദി  പറയുക 


🎯 പുകഴ്ത്തുന്നത്  പബ്ലിക്  ആകാം.. ഇകഴ്ത്തുന്നത്   രഹസ്യമായും  ആയിരിക്കണം. 


🎯 ഒരാളുടെ  പൊണ്ണത്തടിയെ  കുറിച്ച്  സംസാരിക്കാതിരിക്കുക,  അതിനു  പല കാരണങ്ങളുണ്ടാകാം..ഉപദേശം  അയാൾ  ആവശ്യപ്പെട്ടാൽ  മാത്രം  മതി. 


🎯 ഒരാൾ അയാളുടെ ഫോണിൽ  ഒരു  photo  നിങ്ങളെ  കാണിച്ചാൽ , ആ photo മാത്രം  നോക്കുക, ഒരിക്കലും ഫോണിൽ  മുന്നോട്ടോ  പിന്നോട്ടോ സ്വൈപ്  ചെയ്യരുത്. കാരണം  നമുക്കറിയില്ല എന്താണ്  next എന്ന്.. 


🎯 സുഹൃത്ത്‌,   എനിക്കൊരു  ഡോക്ടർ  അപ്പോയ്ന്റ്മെന്റ്  ഉണ്ടെന്നു  പറഞ്ഞാൽ,  ഏതു  എന്തിനു എന്ന്  അവർ  പറയാത്തിടത്തോളം  കാലം  ചികഞ്ഞു ചോദിച്ചു  അവരെ  ബുദ്ധിമുട്ടിലാക്കരുത്‌..  ചിലപ്പോ  പങ്കുവെക്കാൻ  അവർക്കു  ആഗ്രഹം  കാണില്ല 


🎯 മേലുദ്യോഗസ്ഥനെയും  കീഴുദ്യോഗസ്ഥനെയും  ഒരുപോലെ  പെരുമാറാൻ  സാധിച്ചാൽ  നല്ലത്,  നമ്മളിലെ  മനുഷ്യത്വം  അത്  കാണിക്കും. 


🎯 നമ്മോട്  നേരിൽ ഒരാൾ സംസാരിക്കുമ്പോ  നമ്മൾ  നമ്മുടെ  ഫോണിൽ  ശ്രദ്ധിച്ചിരിക്കുന്നത്  ശരിയല്ല.. 


🎯 ഒരാൾ  ആവശ്യപ്പെടാതെ ,  അയാളെ  ഉപദേശിക്കരുത്. 


🎯 മറ്റൊരാളുടെ  തികച്ചും വ്യക്തിപരമായ  കാര്യങ്ങളിൽ ,  നിന്നൊഴിഞ്ഞു  നിൽക്കുക, അയാൾ സഹായം  അഭ്യർത്ഥിക്കും  വരെ.. 


🛑 ഒരാളോട്  സംസാരിക്കുമ്പോൾ  നിങ്ങളുടെ സൺ  ഗ്ലാസ്‌  മാറ്റുക...   എപ്പോഴും നല്ലത് eye  കോൺടാക്റ്റോട്

 കൂടിയുള്ളതാണ്. 


🛑.ചെറിയ ജോലിയും ,ചെറിയ ശമ്പളവും വാങ്ങുന്നവരുടെ എടുത്ത് വലിയ ശമ്പളം വാങ്ങുന്ന ജോലി ഉള്ളവർ തന്റെ ജോലിയും സുഖ സൗകാര്യങ്ങളും പറയരുത്


🎯 നിങ്ങളുടെ  പണത്തെയും  പ്രതാപത്തെയും  പറ്റി  പാവപ്പെട്ടവരോട്  സംസാരിക്കാതിരിക്കുക.. മക്കളില്ലാത്തവരോട്  നിങ്ങളുടെ മക്കളുടെ  വർണ്ണനകൾ  ഒഴിവാക്കുക.. അതുപോലെ  ഭാര്യ/ഭർത്താവ്   നഷ്ടപ്പെട്ടവരോടും...