Type Here to Get Search Results !

സ്കൂൾ ശുചിമുറിയിൽ ഒളിക്യാമറ വച്ച സംഭവത്തിൽ അധ്യാപകൻ പോക്സോ കേസ്സിൽ അറസ്റ്റിൽ


പിണറായിയിൽ സ്കൂളിലെ പെൺകുട്ടികളുടെ ശുചിമുറിയിൽ മൊബൈൽ ക്യാമറ ഓൺ ചെയ്ത് വെച്ച അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ പിണറായിയി വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദിനെ (36) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശുചിമുറിയിൽ ക്യാമറ കണ്ടെത്തിയ വിദ്യാർത്ഥിനി അധ്യാപകരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തായത്.


പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പ്രധാന അധ്യാപിക പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. ഫോൺ അധ്യാപകന്റെതാണെന്ന് ബോധ്യപ്പെട്ടതോടെ ഇയാളെ അറസ്റ്റ് ചെയ്തു പോക്സോ കേസ് ചുമത്തിയാണ് കേസെടുത്തത്.