Type Here to Get Search Results !

ലീവ് കിട്ടിയിട്ടുണ്ടാവില്ല പകരം ശമ്പളത്തോടെയുള്ള സസ്പെനായിരിക്കും ഉദ്ദേശം ; യൂണിഫോമിൽ സേവ് ദ ഡേറ്റു നടത്തിയ വനിത എസ്‌ഐ യെ പരിഹസിച്ച് സോഷ്യൽ മീഡിയ

Kerala police

കോഴിക്കോട് ഔദ്യോഗിക യൂണിഫോമില്‍ സേവ് ദ ഡേറ്റ് നടത്തി വനിത എസ്‌ഐയുടെ ഫോട്ടോഷൂട്ട് വിവാദമാകുന്നു. രണ്ട് നക്ഷത്രങ്ങളും പേരുള്‍പ്പെടെ സബ് ഇന്‍സ്പക്ടര്‍ ഓഫ് പൊലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്.ഐയായിരിക്കെ ലഭിച്ച മെഡലും ധരിച്ച യൂണിഫോമിലണിഞ്ഞാണ് സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയത്.


കഴിഞ്ഞ ദിവസമാണ് വനിത എസ്‌ഐയും പ്രതിശ്രുത വരനുമൊത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സൈബറിടത്ത് നിറഞ്ഞത്. ഇതോടെ ഫോട്ടോഷൂട്ട് വിവാദത്തിലേയ്ക്ക് വഴിവെച്ചത്. പോലീസുകാര്‍ക്കിടയിലെ തന്നെ ഫോട്ടോഷൂട്ടിനെതിരെ മുറുമുപ്പുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇത് നിയമപരമാണോ എന്ന രീതിയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.

നേരത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഉത്തരവിന്റെ ലംഘനമാണ് ഈ നടപെടിയെന്നും ഫോട്ടോഷൂട്ടിനെ വിലയിരുത്തുന്നുണ്ട്. ടിപി സെന്‍കുമാര്‍ പോലീസ് മേധാവിയായിരിക്കെ സമൂഹ മാധ്യമങ്ങളില്‍ പോലീസ് സേനാംഗങ്ങള്‍ വ്യക്തിപരമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് 2015 ഡിസംബറില്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു.

സേനാംഗങ്ങള്‍ വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു അന്നത്തെ നിര്‍ദേശം. ഈ ഉത്തരവിനെ മറികടന്നാണ് വനിതാ എസ്‌ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട്.