നെയ്യാറ്റിൻകരയിലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്.ട്യൂഷൻ അധ്യാപകനായ പ്രതി സ്പെഷ്യൽ ട്യൂഷനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാൾ സെക്രട്ടേറിയറ്റ് ജീവനക്കാരനായ ഇരുമ്പിൽ, തവരവിള സ്വദേശി റോബർട്ടി(52)നെയാണ് നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിലെടുത്തത്. റോബർട്ട് ഇരുമ്പിലിനു സമീപം നടത്തുന്ന സ്പെഷ്യൽ ട്യൂഷൻ സെന്ററിൽ പഠിക്കുന്ന ഒൻപതാം ക്ലാസുകാരിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.
നെയ്യാറ്റിൻകര നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയെ സ്പെഷ്യൽ ട്യൂഷനുണ്ടെന്ന് പറഞ്ഞ് ശനിയാഴ്ച രാവിലെ വിളിച്ചുവരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം പെൺകുട്ടി വീട്ടുകാരോടു പറഞ്ഞതോടെ ഇവർ നെയ്യാറ്റിൻകര പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ പിടികൂടിയത് .സർക്കാർ ജീവനക്കാർ മറ്റ് തൊഴിലുകൾ ചെയ്യാൻ പാടില്ല എന്ന നിർദ്ദേശം ലംഘിച്ചാണ് ഇയാൾ ട്യൂഷൻ സെൻ്റർ നടത്തി വന്നത്.