Type Here to Get Search Results !

കടമെടുത്ത് വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ നൽകാൻ സർക്കാർ തീരുമാനം

Ksrtc Antony raju

കെഎസ്ആർടി സിയിലെ വിരമിച്ച ജീവനക്കാര്‍ക്ക്, പെന്‍ഷന്‍ നല്‍കാനായി പണം കടമെടുത്ത്, നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. പെന്‍ഷന്‍ നല്‍കുന്നതിനായി സഹകരണ ബാങ്കുകളില്‍, നിന്ന് 146 കോടി രൂപയാണ് കടമെടുക്കുന്നത്. ഇതിന് പുറമെ കെഎസ്ആര്‍ടിസി യ്ക്ക് മുമ്പ് നല്‍കിയതു, കൂടാതെ പ്രത്യേക സാമ്പത്തിക സഹായമായി 15 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചതായും ധനകാര്യമന്ത്രി കെ,എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ,എസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല, സമരത്തിലായിരുന്നു. ഡിസംബര്‍ 19, മുതലാണ് സമരം തുടങ്ങിയത്. നവംബര്‍ മാസത്തെ പെന്‍ഷന്‍ വിതരണം, ചെയ്യാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം.