Type Here to Get Search Results !

മലയാള സിനിമയുടെ ബാല്യകൗമാരങ്ങൾ അനശ്വരമാക്കിയ പ്രതിഭാശാലിയായ സംവിധായകൻ


ആദരാഞ്ജലികൾ.... 🌹


ഓടയില്‍ നിന്ന്, അടിമകള്‍, അച്ഛനും ബാപ്പയും, അരനാഴിക നേരം, കരകാണാക്കടല്‍, പണി തീരാത്ത വീട്, ചട്ടക്കാരി, ഓപ്പോള്‍ തുടങ്ങിയ ചിത്രങ്ങള്‍ കൊണ്ട് മലയാള സിനിമയുടെ ബാല്യകൗമാരങ്ങൾ അനശ്വരമാക്കിയ പ്രതിഭാശാലിയായ സംവിധായകൻ  കെ എസ് സേതുമാധവൻ  ഇന്ന് പുലർച്ചെ  അന്തരിച്ചു . 


ഒട്ടേറെ തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. മലയാള സിനിമകൾക്ക് പുറമേ  തെലുങ്ക്, തമിഴ്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും  സിനിമകൾ ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് ഭാഷ ഒരു പരിമിതി അല്ല എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. ഒരേസമയം ഒരു വാണിജ്യ സിനിമയായും കലാമൂല്യമുള്ള സിനിമയായും തോന്നിപ്പിക്കുന്ന  ചിത്രങ്ങളായിരുന്നു അദ്ദേഹമൊരുക്കിയവയിൽ ഏറെയും. 


 മഹാ നടൻ സത്യൻ മാഷിന്റെ  അവസാന ചിത്രവും മമ്മൂട്ടിയുടെ  ആദ്യ ചിത്രവും ആയ

' അനുഭവങ്ങൾ പാളിച്ചകൾ' സംവിധാനംചെയ്തത് സേതുമാധവൻ ആയിരുന്നു. ഓപ്പോൾ, പണി തീരാത്ത വീട്, അനുഭവങ്ങൾ പാളിച്ചകൾ, ഭാര്യമാർ സൂക്ഷിക്കുക  ഇവയൊക്കെ എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകൾ ആണ്. 


 ചലച്ചിത്രകാരന് വിട