Type Here to Get Search Results !

പോലീസ് അറസ്റ്റു ചെയ്ത പ്രതി ആറ്റിൽ മരിച്ച നിലയിൽ ; സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷൻ


തൊടുപുഴയിൽ ലോക്കപ്പിൽ നിന്ന് പ്രതി ഇറങ്ങിയോടി  ആറ്റിൽ ചാടി മരിച്ചു എന്ന് പോലീസ് പറയുന്ന സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐ ഷാഹുല്‍ ഹമീദ്, സിപിഒ നിഷാദ് എന്നിവര്‍ക്കെതിരെയാണ് നടപടി. എറണാകുളം റേഞ്ച് ഡിഐജിയാണ് സസ്‌പെന്‍ഡ് ചെയ്തത്.


നിരവധി കേസുകളിൽ പ്രതിയായ കോലാനി സ്വദേശി ഷാഫിയെ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതായിരുന്നു. ലോക്കപ്പ് പൂട്ടിയിരുന്നില്ല എന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഫോൺ ചെയ്യാനായി മാറിയപ്പോഴാണ് കഴിഞ്ഞ ദിവസം പ്രതി ഇറങ്ങി ഓടി തൊടുപുഴയാറ്റിൽ ചാടുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. സംഭവം നടന്നതിന് പിന്നാലെ പൊലീസും അഗ്നിശമന സേനയും തൊടുപുഴയാറില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഒടുവിൽ കോതമംഗലത്ത് നിന്നെത്തിയ സ്‌കൂബ ടീം നടത്തിയ തെരച്ചിലില്‍ വൈകുന്നേരത്തോടെയാണ് പ്രതിയുടെ മൃതദേഹം കണ്ടെടുത്തത്.

തൊടുപുഴ ഫയർ ആൻറ് സെക്യൂ ടീമിലെ സ്കൂബ ടീം വണ്ടിപ്പെരിയാറിൽ പ്രത്യേക ഡ്യൂട്ടിയിലായതിനാൽ തെരച്ചിൽ വൈകി. ഇതോടെയാണ് കോതമംഗലത്ത് നിന്ന് മറ്റൊരു സംഘത്തെ വിളിച്ചു വരുത്തിയത്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.