ഒരു യാത്രയിൽ സംഭവിച്ചത്....
2013 ജൂലൈ മാസം എറണാകുളം ഹൈ കോർട്ട് ജംഗ്ഷനിൽ നിന്നും ഉച്ചക്ക് ഒന്നര മണിക്ക് ഞാൻ ബസ് ൽ കയറുന്നു.... നോർത്ത് പറവൂർ ബോർഡ് ഉം മുനമ്പം ബോർഡ് ഉം എഴുതി വെച്ചു ഒത്തിരി ബസ് കൾ നിര നിര ആയി എറണാകുളം ഹൈ കോർട്ടിൽ കിടന്നിരുന്നു. ചെറായിൽ ഇറങ്ങാൻ ഉള്ള ഇനിക്ക് അതിൽ ഏതു ബസ് ൽ കയറിയാലും മതി. എല്ലാ ബസ് ഉം കടന്നു പോകുന്നത് ചെറായി വഴി ആ.
ഒരു യാത്ര വെറും 50 മിനിറ്റ് മാത്രം ഉള്ള ആ യാത്രയിൽ സംഭവിച്ച കാര്യം ആ എഴുതുന്നത്...
നിർത്തി ഇട്ടിരുന്ന പറവൂർ ബസ് ൽ കയറി സീറ്റ് ഉറപ്പിച്ചു, വണ്ടി പുറപ്പെടാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ ഒരു വല്യമ്മ (സാരി കാരി ) വണ്ടിയിൽ കയറി... ഒരേ ഒരു സീറ്റ് മാത്രം കാലി ഉള്ളു അതു എന്റെ സീറ്റ് ന്റെ ചേർന്ന് ഉള്ളത് .. വല്യമ്മ അത്യാവശ്യം ഉച്ചത്തിൽ എന്നോട് മോനെ ഞാൻ അടുത്ത് ഇരുന്നോട്ടെ എന്ന്... ഞാൻ പൂർണ സമ്മതം... അങ്ങനെ യാത്ര തുടങ്ങി .... വല്ലാർ പാടവും കഴിഞ്ഞു വണ്ടി ഞാറക്കൽ എത്താറായി (ഇതൊക്കെ ഓരോ സ്റ്റോപ്പ് ന്റെ പേരുകൾ ആ ).
ഞാൻ എറണാകുളത്തു നിന്ന് തന്നെ ഉറക്കം ആരാഭിച്ചിരുന്നു, ഏതോ വല്യമ്മ ക്ക് പറയാൻ വേണ്ടി ഞാറങ്കൽ എത്തിയപ്പോൾ എന്നെ വിളിച്ചു... ടാ മോനെ നീ നല്ല ഉറക്കം ആണല്ലോ... നിനക്കു ഇറങ്ങാൻ ഉള്ള സ്റ്റോപ്പ് ആയോ.... വല്യമ്മ ടെ നിഷ്കളങ്കത നിറഞ്ഞ ചോദ്യം ഇനിക്ക് ഇഷ്ടം ആയി.... ഞാൻ ഉഷാറായി ഇരുന്നു ഞങ്ങൾ സംസാരിക്കാൻ തുടങ്ങി....
എന്റെ വീട് ചെറായി ൽ ആ,
വല്യമ്മ എവിടെ പോയി വരുക ആണ്, എവിടെ ആ നാട് എന്നോകെ ഉള്ള എന്റെ ചോദ്യവും കറക്റ്റ് ബസ് nayarambalam Ath ബാറിന്റെ സ്റ്റോപ്പിൽ എത്തി.... വല്യമ്മ കയ്യ് ചൂണ്ടി ദേ ഒരു വഴി പോകുന്ന കണ്ടോ കിഴക്കോട്ട് അതാണ് നെടുങ്ങാട് എന്ന് പറയുന്ന സ്ഥലം ഞാൻ ശരിക്കും ഈ നാട്ടുകാരി ആ.. വല്യമ്മ നിറുത്തി ഇല്ല നീ ക്രിസ്ത്യനി ആണോ നിന്റെ വീട്ടു പേര് എന്താ എന്നോകെ വീണ്ടും ചോദ്യം...
ബസിലെ മറ്റു യാത്ര കാരും വല്യമ്മ യുടെ ഉച്ചത്തിൽ ഉള്ള സംസാരം ഇഷ്ടപെട്ടു തുടങ്ങി.... വല്യമ്മ അത്യാവശ്യം ക്യാഷ് team ആ... കുത്തിയതോട് എന്നാ സ്ഥലത്തു ആ വല്യമ്മ യുടെ വീട്.... ഒരു മോനും ഒരു മോളും.... മോൻ ഫാമിലി ആയിട്ട് അമേരിക്ക യിൽ സെറ്റിൽഡ്.
മോളെ കെട്ടിച്ചു വീട്ടിരിക്കുന്നത് വൈപ്പിൻ കരയിൽ മോൾ അവിടെ ഒരു സ്കൂളിൽ ടീച്ചർ ഉം..
ഞാൻ എന്റെ വീട്ടു പേര് പറഞ്ഞതോടെ ഞങ്ങൾ ബന്ധുക്കൾ ആയി.... എല്ലാം നിമിഷനേരം കൊണ്ട് സംഭവിച്ചു പോകുന്നു.... എന്റെ അപ്പാപ്പൻ ഉം അമ്മമ്മ യും ആയിരുന്നു അത്രേ ഈ വല്യമ്മ യുടെ കല്യാണം നടത്തി കൊടുത്തത്.... പോരാത്തതിന് എന്റെ അമ്മാമ്മ ആയി വല്ലാത്ത ഒരു ഹൃദയബദ്ധം ഈ വല്യമ്മ ക്ക് ഉണ്ട് എന്ന് ഇനിക്ക് മനസ്സിൽ ആയി...
ആ സമയം ബസ് ചെറായി എത്താൻ അടുത്ത് കൊണ്ട് ഇരിക്കുന്നു, ഞാൻ വല്യമ്മ യോടു പറഞ്ഞു യാദൃശ്ചികമായി ആണെകിൽ കൂടെ എന്റെ അമ്മമ്മ യുടെ അടുത്ത സുഹൃത്തുകൂടി ആ വല്യമ്മ എന്ന് അറിഞ്ഞപ്പോൾ ഇനിക്ക് സതോഷം ആയി... പക്ഷെ ഇനിക്ക് വേണ്ടി വല്യമ്മ ഒരു ഉപകാരം ചെയ്യണം...
വല്യമ്മ എന്റെ കൂടെ ചെറായി ൽ ഇറങ്ങണം.... വല്യമ്മ എന്താ യാലും പറവൂർ ബസ് സ്റ്റാൻഡിൽ ഒരു മണിക്കൂർ വെയ്റ്റിംഗ് ഉള്ളതല്ലേ കുത്തിയതോട് ബസ് കിട്ടാൻ... ആ ബസ് കിട്ടിയില്ല എങ്കിൽ കൂടെ ഞാൻ വല്യമ്മ യെ സേഫ് ആയി വീട്ടിൽ എത്തിക്കും.... എന്റെ വാക്കിന്റെ ഉറപ്പ് കൊണ്ട് അല്ല കുഞ്ഞച്ചൻ ന്റെ മോൻ ആ ഞാൻ എന്ന പരിഗണന യിൽ ചെറായി പള്ളി സ്റ്റോപ്പ് ൽ ഇറങ്ങി ഞങ്ങൾ ഒന്നിച്ചു..
. എന്റെ ഫാദർ ന്റെ പേര് കുഞ്ഞച്ചൻ എന്നാ ഞങ്ങൾക്ക് നാട്ടിൽ ആ bus സ്റ്റോപ്പ് ന്റെ അടുത്ത് തന്നെ ഒരു മരക്കട ഉണ്ട്.... അവിടെ കൂട്ടി കൊണ്ട് പോയി വല്യമ്മ യെ ഞാൻ.... വല്യമ്മ യെ കണ്ട സ്പോട്ടിൽ എന്റെ അപ്പൻ ആകെ സർപ്രൈസ് ആയി....
കടയിലെ പണിക്കാരും കേട്ടു വലിയമ്മ ഉച്ചത്തിൽ പറയുന്ന സ്റ്റോറി അതെ കുഞ്ഞച്ച മരുന്നിനു എറണാകുളം വരെ കാറിൽ പോയി കൊണ്ട് ഇരുന്ന ഞാൻ ആ... മാസത്തിൽ ഒരിക്കൽ അവിടെ ഒരു ഫേമസ് വൈദ്യർ ഉണ്ട് അയാളെ കാണാൻ പോകും... ഇന്നും പോയത് അങ്ങനെ ആ അവിടെ ഒരുപാട് സമയം ചിലവഴിക്കേണ്ട വന്നപ്പോൾ ഞാൻ കാർകാരനോട് പറഞ്ഞു....നീ ഇന്ന് പൊയ്ക്കോ വല്യമ്മ ഇത്തവണ ബസ് ൽ കയറി വന്നോള്ളാം....
എതായാലും അത് നിമിത്തം ആയി.
നിന്റെ മോനെ ബസ് ൽ അടുത്ത് കിട്ടി പരിചയപ്പെട്ടു, അവൻ പറഞ്ഞ അറിഞ്ഞത് മറിയാമ്മ ചേടത്തി കിടപ്പാ മിക്കവാറും അടുത്ത് തന്നെ മരിക്കും എന്നോകെ.... ഇപ്പോൾ തന്നെ ഞങ്ങൾ പരസപരം കണ്ടിട്ട് കുറഞ്ഞത് ഇരുപത്തി അഞ്ച് വർഷം ആയി കാണും...
വല്യമ്മ യുടെ നിറുത്താതെ ഉള്ള സംസാരം അവസാനിപ്പിക്കാൻ ഞാൻ ഡാഡി യോട് ഡാഡി ആക്റ്റീവ യുടെ താക്കോൽ ഒന്ന് താ... സമയം ഒട്ടും ഇല്ല.... കുത്തിയ ത്തോട് ബസ് വിട്ടു പോയാൽ പിന്നെ ഞാൻ അവിടെ വരെ കൊണ്ട് ആകേണ്ട വരും...
ഡാഡി ക്ക് ഏതോ കാര്യം എന്നോട് പറയണം എന്ന് ഉണ്ട് ആ കണ്ണിൽ നോക്കിയാൽ അറിയാം. എന്നാലും ഞാൻ അത് ഒന്നും കാര്യം ആകുന്നില്ല....
എന്റെ മനസ്സിൽ ഒരു ലക്ഷ്യം മാത്രം ഉള്ളൂ ഇന്നോ, നാളെയോ ആയിട്ട് ഈ ഭൂമിയിൽ നിന്നും യാത്ര പറയാൻ പോകുന്ന എന്റെ അമ്മമ്മ ക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കണം....പ്രായത്തിന്റെ രോഗം ഏകദേശം 98 വയസ്സ് ഉണ്ടെകിൽ കൂടെ ഓർമ്മകൾ ക്ക് ഒരു കുറവ് ഉണ്ടായിരുന്നില്ല....
എന്റെ അപ്പന്റെ ടെൻഷൻ മരുന്നും മേടിച്ചു വീട്ടിലേക്കു പോകുന്ന ആ വല്യമ്മ എങ്ങാനും എന്റെ പുറകിൽ കയറി ആക്റ്റീവയിൽ നിന്നും മറിഞ്ഞു വീഴുമോ എന്നോകെ ആയിരുന്നു....
ദൈവനുഗ്ര ഹം ഞങ്ങൾ വീട്ടിൽ എത്തി എന്റെ 98 വയസ്സ് ആയ അമ്മമ്മ യും ഈ വലിയമ്മ യും തമ്മിൽ ഉള്ള വർഷങ്ങൾക് ശേഷം കൂടി കാഴ്ച്ച വല്ലാത്ത ഒരു നിമിഷം ആയിരുന്നു..... ഒത്തിരി സംസാരിച്ചു അവർ തമ്മിൽ....എന്റെ അമ്മമ്മക്ക് കേൾവി കുറവ് ഉള്ളത് ചില കാര്യങ്ങൾ ഒന്ന് കൂടെ ഉച്ചത്തിൽ പറഞ്ഞു...
. അവർ ഉമ്മ വെച്ച്.... പരസ്പരം പ്രാർത്ഥിച്ചു...... പിരിയാൻ പറ്റാത്ത ഒരു അടുപ്പം പോലെ സംസാരം നിർത്തുന്നില്ല..... അവസാനം വല്യമ്മ കുറച്ചു ദിവസം കഴിഞ്ഞു ഞാൻ ഡ്രൈവറെ കൂട്ടി ഇനി വീണ്ടും വരാട്ടോ എന്ന് പറഞ്ഞു ഇറങ്ങിയപ്പോൾ.....എന്റെ അമ്മമ്മ ടെ കണ്ണ് നിറഞ്ഞു.....
പേരക്കുട്ടി ആയ എന്റെ കയ്യിൽ ചുക്കി ചുള്ളിഞ്ഞ കയ്യ് കൊണ്ട് സതോഷം അമർത്തി പിടിച്ചു നന്ദി പറഞ്ഞു.... ഇനിക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ഗിഫ്റ്റ് ആയിരുന്നു ആ കൂടി കാഴ്ച..... സമയ കുറവ് കൊണ്ട് വല്യമ്മ യെ ഞാൻ കൊണ്ട് പോയി bus സ്റ്റാൻഡിൽ ആക്കി പക്ഷെ പിറ്റേ മാസം ഡ്രൈവറെ കൂട്ടി വരുന്നതിനു മുൻപ് എന്റെ അമ്മമ്മ ഞങ്ങളെ വിട്ടു പോയിരുന്നു....... ദൈവം ആ vacation എന്നെ ഗൾഫിൽ നിന്നും നാട്ടിൽ എത്തിച്ചത് ഈ ഒരു കാര്യം ചെയ്തു കൊടുക്കണം എന്നാ ഉദേശത്തോടെ മാത്രം ആയിരുന്നില്ല....
അമ്മമ്മ മരിച്ചത് ജൂലൈ 24.... ഞാൻ നാട്ടിൽ ആ vacation വന്നത് 90 ദിവസത്തെ ലീവ് നും.... Ielts ക്ലാസ്സ് ഉണ്ടായിരുന്നു എറണാകുളം.... നാട്ടിൽ എത്തുന്നതിനു 3 മാസം മുൻപ് എടുത്തിട്ട് ആ വന്നത് റിട്ടേൺ ടിക്കറ്റ് വരെ.... കറക്റ്റ് അമ്മമ്മ മരിച്ചു ഏഴു ന്റെ ചടങ്ങിന്റെ അന്ന് രാത്രി ആയിരുന്നു എന്റെ ഫ്ലൈറ്റ് അബുദാബി ക്ക്...... എല്ലാം എഴുതി വെച്ച പോലെ....ടിക്കറ്റ് പോലും ചേഞ്ച് ആകേണ്ട വന്നില്ല...
ഇന്നും മനസ്സിൽ മായാത്ത ഒത്തിരി ഓർമ്മകൾ ഉണ്ട് അപ്പാപ്പനെ കുറിച്ചും അമ്മമ്മ യെ കുറിച്ചും .....കുട്ടികാലത്തു അപ്പൂപ്പന്റെയും, അമ്മുമ്മ യുടെയും കൂടെ കെട്ടിപിടിച്ചു ഉറങ്ങിവർ ക്കും കയ്യ് പിടിച്ചു ഇട വഴിയിൽ കൂടെ നടന്നവർക്കും..... ആ ചൂട് ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്നവർക്കും അവരെ ശരിക്കും മിസ്സ് ചെയ്യും ...(♥ബൈ ഡിബിൻ ചെറായി ♥)