Type Here to Get Search Results !

വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കിയ രേഖകളിൽ രാഷ്ട്രപതി ഒപ്പുവെച്ചു ; കർഷകർക്ക് ഇത് അഭിമാന നിമിഷം

Farmers

വിവാദ കാർഷിക നിയമങ്ങൾ പാർലമെന്റിൽ പിൻവലിച്ചതിന് പിന്നാലെ രാഷ്ട്രപതി ഒപ്പുവെച്ച് നിയമങ്ങൾ പൂർണമായും റദ്ദായി. പാർലമെന്റ് അംഗീകരിച്ച ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വൈകുന്നേരമാണ് ഒപ്പിട്ടത്.


മൂന്ന് കാർഷിക നിയമങ്ങളും കർഷകരുടെ എതിർപ്പിനെ തുടർന്ന് കേന്ദ്രത്തിന് പിൻവലിക്കേണ്ടി വന്നത് ജനകീയ പ്രക്ഷോഭങ്ങളുടെ വിജയം കൂടിയാണ്. ഇക്കഴിഞ്ഞ നവംബർ 19-നാണ് ഗുരു നാനാക്ക് ജയന്തി ദിനത്തിൽ കാർഷിക നിയമങ്ങൾ റദ്ദാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. തുടർന്ന് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പാർലമെന്റിന്റെ ഇരുസഭകളും നിയമം റദ്ദാക്കുന്ന ബില്ലുകൾ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തിരുന്നു.

അതേസമയം, ബില്ലിന്മേൽ ചർച്ച നടത്താതെയുള്ള ഭരണപക്ഷത്തിന്റെ തീരുമാനത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.