Type Here to Get Search Results !

നിംസ് ഹോസ്പിറ്റലും കെഎസ്ആർടിസിയും സംയുക്തമായി ഭിന്നശേഷി കുട്ടികൾക്ക് ചികിത്സയ്ക്കായി സൗജന്യ യാത്ര ഒരുക്കുന്നു

Nims


ചരിത്രത്തിൽ ആദ്യമായി ഭിന്നശേഷി കുട്ടികൾക്കായുള്ള തെറാപ്പികൾക്കും കാൻസർ രോഗികളുടെ ചികിത്സകൾക്കും മാത്രമായി കൊല്ലത്തു നിന്നും നെയ്യാറ്റിൻകര വരെ ആഴ്ചയിൽ രണ്ടു ദിവസം നഴ്സിംഗ് സൗകര്യത്തോടുകൂടി സുഗമമായ  സൗജന്യ യാത്രയാണ്  നിംസ് മെഡിസിറ്റിയുമായി സഹകരിച്ച് കെഎസ്ആർറ്റിസി പുതുവത്സരത്തിൽ ആരംഭിക്കുന്നത്. 

തിരുവനന്തപുരം മെഡിക്കൽ കോളേജ്,  ആർസിസി, നിംസ് മെഡിസിറ്റി എന്നീ ആശൂപത്രികളിലേക്ക് മേൽ പറഞ്ഞ രോഗികൾക്ക് മാത്രമായിട്ടുള്ള സൗജന്യ യാത്രയാണ് വിഭാവനം ചെയ്തിട്ടുള്ളത് . 

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഫലകപ്രകാശനം  ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിംസ് മെഡിസിറ്റി എംഡി  എംഎസ് ഫൈസൽഖാനു നൽകി നിർവഹിച്ചു. തമ്പാനൂർ കെസ്ആർടിസി ബിൽഡിങ്ങിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി  പിണറായി വിജയൻ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജിആർ അനിൽ, കെ എസ്ആർടിസി എംഡി ബിജു പ്രഭാകർ, തൊഴിലാളി യൂണിയൻ നേതാക്കളായ സികെ ഹരികൃഷ്ണൻ, കെഎൽ രാജേഷ്,  തുടങ്ങിയവർ പങ്കെടുത്തു.