Type Here to Get Search Results !

ആശുപത്രികളിൽ നിന്ന് നേരിട്ട് കുട്ടികളെ ദത്തെടുക്കുന്നത് നിയമ വിരുദ്ധമാണ്

Adoption


"ദത്തെടുക്കൽ എങ്ങനെ?"


മനോജ്‌ - അഞ്ജന ദാമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് 9 കൊല്ലമായി. രണ്ടുപേർക്കും ബാങ്കിലാണ് ജോലി. എല്ലാ സൗഭാഗ്യങ്ങളുമുണ്ട്...പക്ഷെ കുട്ടികളില്ല.  ചികിത്സകൾ പലതും പരീക്ഷിച്ചുനോക്കിയെങ്കിലും ഫലം ലഭിച്ചില്ല. അവസാനം ഒരു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു.


മാതാപിതാക്കൾ ആവണമെന്ന സ്വപ്നം സഫലീകരിക്കാൻ _Adoption_ തങ്ങൾക്ക് അത്യാവശ്യമാണെന്നും, ദത്തെടുക്കുന്ന കുട്ടിക്ക് സ്നേഹവും വാത്സല്യവും പകർന്നു നൽകുവാൻ ഞങ്ങൾ തയ്യാറാണെന്നും കാണിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഏജൻസിയായ http://cara.nic.in/ എന്ന സൈറ്റിൽ ഓൺലൈനായി  ദമ്പതികൾ രജിസ്റ്റർ ചെയ്തു. 


അറിയിപ്പ് ലഭിച്ചപ്പോൾ രജിസ്ട്രേഷൻ  രേഖയുമായി  അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രത്തിനെ സമീപിച്ചു. സ്ഥാപനത്തിലെ സോഷ്യല്‍ വര്‍ക്കറോ ജില്ലാ ശിശുസംരക്ഷണ സമിതിയിലെ സോഷ്യല്‍ വര്‍ക്കറോ അപേക്ഷകരെക്കുറിച്ചുള്ള പഠനം നടത്തുകയും റിപ്പോര്‍ട്ട് സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു. അറിയിപ്പു ലഭിക്കുന്നതിനെ തുടർന്ന് ആവശ്യമായ രേഖകൾ 30 ദിവസത്തിനകം സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.


മാതാപിതാക്കളുടെ ആധാർ കാർഡ്, മേൽവിലാസം തെളിയിക്കുന്ന രേഖ, വരുമാനം തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ്,   നിക്ഷേപങ്ങൾ, LIC പോളിസികൾ, മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, ഇൻകം ടാക്സ് റിട്ടേണുകളുടെ കോപ്പി എന്നിവ രേഖകളായി സമർപ്പിക്കുകയുണ്ടായി.


തങ്ങളുടെ ഊഴം വന്നപ്പോൾ മൂന്ന് കുട്ടികളുടെ  ഫോട്ടോയും, അവരെ കുറിച്ചുള്ള വിവരങ്ങളും ഓൺലൈനായി കാണിച്ചു. ഏതെങ്കിലും കുട്ടിയെ ഇഷ്ടപ്പെട്ടാൽ 48 മണിക്കൂറിനുള്ളിൽ കുട്ടിയെ റിസർവ് ചെയ്യേണ്ടതാണെന്ന് അറിഞ്ഞു.


രണ്ടാമത്തെ കുട്ടിയെ റിസർവ് ചെയ്യുകയും, 20 ദിവസത്തിനകം കുട്ടി താമസിക്കുന്ന കോട്ടയം ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രത്തിലെ Adoption കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുകയും ചെയ്തു.


ഭാവിയിൽ മരണം മൂലമോ മറ്റേതെങ്കിലും  കാരണത്താലോ ദമ്പതികളുടെ അഭാവം ഉണ്ടാവുകയാണെങ്കിൽ  ദത്തെടുത്ത കുട്ടിയെ തങ്ങൾ സംരക്ഷിക്കുവാൻ തയ്യാറാണെന്ന് കാണിച്ചുകൊണ്ട്  മനോജിന്റെ സഹോദരിയും ഭർത്താവും ഒപ്പിട്ട _CHILD SECURITY UNDERTAKING_, മനോജും ഭാര്യയും കൂട്ടായി ഒപ്പിട്ട സമ്മതപത്രവും  Adoption കമ്മിറ്റിക്ക്‌ മുമ്പാകെ സമർപ്പിക്കുകയുമുണ്ടായി.


യാതൊരുവിധ സ്ഥിരനിക്ഷേപമോ, ഇൻവെസ്റ്റ്മെന്റോ കുട്ടിയുടെ പേരിൽ നടത്തേണ്ടതില്ലായെന്ന് അധികൃതർ അറിയിച്ചു. എന്നാൽ Adopted Child മാതാപിതാക്കളുടെ പിൻതുടർച്ചാവകാശിയായിരിക്കും.


മനോജിനും ഭാര്യയ്ക്കും കുട്ടിയെ നേരിട്ട് കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു...ഒരു ഓമന പെൺകുട്ടി...


പിന്നെ ഒന്നും ആലോചിച്ചില്ല...പ്രീ അഡോപ്ഷന്‍ ഫോസ്റ്റര്‍ കെയര്‍ എഗ്രിമെന്റില്‍  ഒപ്പു വച്ചു.


തുടര്‍ന്ന് ആതിര എന്ന് പേരിട്ടു കുട്ടിയെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോവുകയും ചെയ്തു...😍


അതിനുശേഷം 10 ദിവസത്തിനുള്ളിൽ അംഗീകൃത ദത്തെടുക്കൽ കേന്ദ്രം കോടതിമുമ്പാകെ Adoption ന് വേണ്ടിയുള്ള രേഖകളും അപേക്ഷയും സമർപ്പിച്ചു.


ദത്തെടുത്ത കുട്ടിയെ, വേറൊരാൾക്ക് യാതൊരു കാരണവശാലും കൈ മാറരുതെന്നുള്ള നിബന്ധനയോടു കൂടി രണ്ടു മാസത്തിനുള്ളിൽ അഡോപ്ഷൻ പെറ്റീഷൻ കോടതി അനുവദിക്കുകയും, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ മനോജ് - അഞ്ജന ദമ്പതികളെ  മാതാപിതാക്കളായി ചേർക്കുവാനുളള ഉത്തരവിടുകയും ചെയ്തു.


ഇന്ന് ആതിര മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്!!!!


ശ്രദ്ധിക്കുക... ആശുപത്രിയിൽ നിന്നുമുള്ള നേരിട്ടുള്ള അഡോപ്ഷൻ നിയമവിരുദ്ധമാണ്....

(CONSUMER COMPLAINTS AND PROTECTION SOCIETY )

Prakash Nair Melila